saagaram

Sunday, March 26, 2006

അങ്ങു ദൂരേ ഇപ്പൊ നിളാ നദി വറ്റിവരളാന്‍ തുടങ്ങികാണും.
ഒര്‍മകളില്‍ ഒരായിരം ഉത്സവങ്ങല്‍ കണ്ടു കാണും ഈ പുഴ.
നിളാ നദിയുടെ തീരങ്ങളില്‍ ഒരു ഗ്രമം. പ്രൌടിയുടെയും പ്രതാപതിന്റെയും നഷ്ടപെട്ട ആ നല്ല നാളുകളുടെ പഴം പുരാണങ്ങള്‍ അയവിറക്കുന്ന മുതിര്‍ന്നവര്‍. അംബലങ്ങള്‍ , പാടങ്ങള്‍...എന്തിനെറേ.. തീവണ്ടിയപ്പെസിനൊടു ചേര്‍ന്ന ഒരു ബാറും! ഇതാണു ഒറ്റപ്പലം… കാലം എന്നും ഇവിടെ കാത്തുനില്‍കുന്നു… ഒരു മാറ്റതിനു വെണ്ടി .

നിളാനദിയുടെ തീരങ്ങലില്‍ കൂടി നമ്മുക്കു സഞ്ചരിക്കാം. പുഴയൊടു ചെര്‍ന്നു റെയില്‍ വയ്‌ സ്റ്റേഷന്‍ . വളവു തിരിഞ്ഞു വരുന്ന തീവണ്ടികള്‍.ക്കൂകി പഞ്ഞു വരാരുണ്ടായിരുന്നു പണ്ടു തീവണ്ടികള്‍...വളവു തിരിഞ്ഞാല്‍ സ്റ്റേഷന്‍ അവും. ഇപ്പൊ പാഞ്ഞു വരുന്നതു എലെക്റ്റ്രിക്‌ എഞ്ചിന്‍ ഉള്ള വണ്ടികള്‍. സ്റ്റേഷനില്‍ നിന്നും പുറത്തു കടന്നാല്‍ അരമന ഹോട്ടല്‍. ആവിടുതേ ബാര്‍ പ്രസിദ്‌ധമാണു, ഹോട്ടലും.

സ്റ്റേഷനു നെരേ മുന്നില്‍ കുറേ കടകള്‍ ഉണ്ടു… ബീടി, സോഡ , പഴകിയ സിനിമ മാസികകള്‍ , മ മാസികകള്‍ എല്ലം എവിടെ കിട്ടും. ഇവിടം ഒരു പൂവാല കേന്‌ദ്രം കൂടിയണു. ആവിടുന്നു നേരേ നടന്നാല്‍ പുഴയിലെക്കു പൊവുന്ന വഴിയായി ... തേല്ലു തിരിഞ്ഞുപൊയാല്‍ കൊടതി വളപ്പാവും. ഒരു കേസു കിട്ടണേ എന്നു തേവരേ prarthichu ethunnavaru‍ ഒരുപാടുണ്ടു ഇവിടേ .

നമ്മുക്കു അങ്ങാടിയിലെക്കു പോവാം ... ഉപ്പു തൊട്ടു കര്‍പൂരം വരേ എല്ലം കിട്ടും ഇവിടെ.
പഴയ ജ്വൊവ്ളി കടതൊട്ടു ഷോപ്പിംഗ്‌ complex വരേ ഉണ്ടിവിടെ ..അവിടെയാണു ഈ കഥ തുടങ്ങുന്തു! കാത്തിരിക്കുക...


hey i corrected some mistakes!!!
Devetta, thanks...

9 Comments:

  • അരമന ബാര്‍ അല്ലേ? ഇപ്പോഴും അവിടെ ഉണ്ടോ അത്‌?

    അവിടെ തന്നെ കാണും!!! എഹ്റ്റ്രയോ കാലങ്ങളായി ഒരു മാറ്റവും ഇല്ലാതെ കാണുന്ന പട്ടണഗ്രാമങ്ങളാണ്‌ പാലക്കാടു ജില്ലയിലുള്ളത്‌. പാലക്കാട്‌ റ്റൌണ്‍ ഉള്‍പ്പടെ. മണ്ണാര്‍ക്കാടും, ചിറ്റൂരും, ആലത്തൂരും, ഷൊര്‍ണൂരും, വാളയാറും, കൊടുവായൂരും, പട്ടാമ്പിയും, ഒലവക്കോടും ഒക്കെ അതേപോലെ തന്നെ. അല്‍പ്പമൊന്ന് പുഷ്ടിപ്പെട്ടിട്ടുള്ളത്‌ വടക്കഞ്ചേരി മാത്രം.

    By Blogger കണ്ണൂസ്‌, at 3:25 AM  

  • ശരിയാണു കണ്ണൂസെ, പട്ടാമ്പിയും പാലക്കാടും ബസ്‌സ്റ്റാന്‍ഡുകള്‍ അങ്ങിങ്ങൊന്നു മാറ്റി പ്രതിഷ്ഠിച്ചതു മാത്രമാണു് കാര്യമായ മാറ്റങ്ങള്‍. വികസിപ്പിക്കുവാന്‍ കഴിയാത്തവിധം ഇടുങ്ങിയ തെരുവുകളാകണം പാലക്കാടന്‍ പട്ടണങ്ങളുടെ മുഖമുദ്ര..

    സാഗരമേ,
    എഴുത്തില്‍ വരുന്ന തെറ്റുകള്‍ കഴിവതും തിരുത്തുവാന്‍ ശ്രമിക്കൂ. സഹായത്തിനു മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരിലാരെങ്കിലേയും സമീപിച്ചു നോക്കുക.

    By Blogger രാജ്, at 4:13 AM  

  • വൈകിയാണെങ്കിലും സ്വാഗതം സാഗരമേ.
    അക്ഷരത്തെറ്റുകള്‍ ചിലപ്പോഴെങ്കിലും ആശയത്തെ പൂര്‍ണ്ണമായി ഖണ്ഡിക്കുന്നു. കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ കുറേയൊക്കെ ഒഴിവാക്കാം. ദയവായി ശ്രദ്ധിക്കുമല്ലോ.
    തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നു.

    By Blogger രാജീവ് സാക്ഷി | Rajeev Sakshi, at 4:27 AM  

  • അനന്തമായ, അഗാധമായ, പെണ്ണിന്റെ മനസ്സുള്ള സാഗരമേ, സ്വാഗതം!!
    എഴുതൂ, വായിക്കൂ, അക്ഷര പിശാചിനെ ഓടിക്കൂ.. സര്‍വ്വമംഗളാനു ഭവന്തു.. :-)

    കമന്റിനു വേഡ് വെരിഫികേഷന്‍ കൂടെ ഇട്ടാല്‍ സ്പാമരന്‍ കേറി നിരങ്ങില്ല..

    By Blogger ശനിയന്‍ \OvO/ Shaniyan, at 12:01 PM  

  • ഇതു കൂടി കാണൂ..

    http://vfaq.blogspot.com/2005/01/blog-post.html

    http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html

    http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

    By Blogger ശനിയന്‍ \OvO/ Shaniyan, at 12:04 PM  

  • സാഗരേ,
    സുന്ദരമായ ട്രാവലോഗ് എഴുതുന്നയാളല്ലേ. മൊഴി സ്കീം കാണാതെ പഠിക്കു, എങ്കിലേ കീബോര്‍ഡ് പിശാച് ഒഴിഞ്ഞു പോകൂ. എന്നിട്ട് മലയാളത്തില്‍ ഒരൊറ്റ കീച്ച്. യാത്രാവിവരണബ്ലോഗ്ഗുകളുടെ അഭാവം തീരട്ടെ.

    ഒറ്റപ്പാലത്ത് കഴിഞ്ഞ തവണ ഭീതിതമായ തോതില്‍ മണല്‍ ഖനനം കണ്ടു. അതു തടയാന്‍ ആരെങ്കിലും നടപടി എടുത്തോ?

    By Blogger ദേവന്‍, at 1:14 PM  

  • hi you write very nice..

    By Anonymous Anonymous, at 3:51 AM  

  • anoni mouse: blog world welcomes u...
    devetta: enikkareela... njan eppo dubaaila.

    shaniyaaaa: thaaaaanks

    sakshi: drithiyil oppikkunnatha... bossinte mookinu thazhe...athondaa ethrem mistakes:-) kshamikkuka...


    peringodarae.... thiruthan oru shramam nadathi...


    Kannuse: aramana evide povana?

    By Blogger illusion's den, at 11:23 PM  

  • ഗ്ലാസ്സിനും ചുണ്ടിനും

    എന്റെ ആദ്യ കാമുകിയെ എനിക്കു നഷ്ടപ്പെട്ടതു ഗ്ലാസ്സിനും ചുണ്ടിനും ഇടക്കുവെച്ചായിരൂന്നു.

    അവളുടെ തന്ത എന്നെ ആദ്യമായി കണ്ടപ്പോള്‍ ഞാന്‍ ബാറില്‍ ഗ്ലാസ്സിനും ചുണ്ടിനും ഇടക്കായതിനാല്‍ ഞാന്‍ അവളെ വേണ്ടന്നു വെച്ചു. കാരണം എന്റെ ശംബളം മൂന്നാള്‍ക്ക്‌ കൂടി കുടിക്കാന്‍ തെകയൂലാര്‍ന്നു.

    അബ്ദുല്‍കരീം. തോണിക്കടവത്ത്‌.

    By Blogger കരീം മാഷ്‌, at 1:37 AM  

Post a Comment

<< Home