saagaram

Saturday, January 11, 2014

ഒരു സ്മ്രിതികണമായി നീ

മഞ്ഞു മൂടിയ പുലരികളിൽ തനിയെ നടക്കുമ്പോൾ അരികിൽ എവിടെയോ
ഒരു സ്മ്രിതികണമായി നീ
എന്തിനെ അറിഞ്ഞു
എന്തിനെ ജീവന്റെ അംസമയി
പിന്നെ എന്തിനെ അകന്നു
ഒരു വാക്ക് മിണ്ടാതെ
ഒന്നും മൊഴിയാതെ
എന്തിനെ സ്വപ്‌നങ്ങൾ തന്നു
മാഞ്ഞു പോയി നീ

Wednesday, May 28, 2008

മാസങ്ങള്‍ കൊഴിഞ്ഞു പൊയിരിക്കുന്നു,

vഅര്ഷങ്ങള്‍ കടന്നു പോയതും ഞാന്‍ അറിഞ്ഞില്ല...

ജീവിത സതയന്ങളുടെ പേടിപ്പിക്കുന്ന മുഖം

എന്നും മുന്നില്‍

എവിടെയാണ് എനിക്ക് തെറ്റിയത്? അറിയില്ല...

എവിടെയോ, എന്നോ, എങ്ങിനെയോ...അറിയില്ല...

മതിയായി...

Wednesday, September 13, 2006

Wednesday, April 12, 2006

photo courtesy: www.keralatourism.org

ഒര്‍മകളിലേ വിഷുവിനു കൊന്നപൂവുകളുടെ മഞ്ഞ നിറമുണ്ടു... അമ്മയുടെ കണ്ണനുണ്ട്‌...അചഛ്ന്റെ വിഷുകൈനീട്ടമുണ്ടു... ദുബായിലെ വിഷുവിനു അല്‍ ഫലഹ്‌ ഷൊപ്പിംഗ്‌ സെന്ററില്‍ അല്ലെങ്കില്‍ ലുലു വിലെ വിഷു വിഭവങ്ങള്‍ വാങ്ങുന്ന ഞാന്‍...? നാളേ രാവിലേ ഉണരുന്ന കാര്യം ആകേ ഉറങ്ങാന്‍ കിട്ടുന്ന ഒരു അവധി ദിവസമാണ്‌

Sunday, March 26, 2006

അങ്ങു ദൂരേ ഇപ്പൊ നിളാ നദി വറ്റിവരളാന്‍ തുടങ്ങികാണും.
ഒര്‍മകളില്‍ ഒരായിരം ഉത്സവങ്ങല്‍ കണ്ടു കാണും ഈ പുഴ.
നിളാ നദിയുടെ തീരങ്ങളില്‍ ഒരു ഗ്രമം. പ്രൌടിയുടെയും പ്രതാപതിന്റെയും നഷ്ടപെട്ട ആ നല്ല നാളുകളുടെ പഴം പുരാണങ്ങള്‍ അയവിറക്കുന്ന മുതിര്‍ന്നവര്‍. അംബലങ്ങള്‍ , പാടങ്ങള്‍...എന്തിനെറേ.. തീവണ്ടിയപ്പെസിനൊടു ചേര്‍ന്ന ഒരു ബാറും! ഇതാണു ഒറ്റപ്പലം… കാലം എന്നും ഇവിടെ കാത്തുനില്‍കുന്നു… ഒരു മാറ്റതിനു വെണ്ടി .

നിളാനദിയുടെ തീരങ്ങലില്‍ കൂടി നമ്മുക്കു സഞ്ചരിക്കാം. പുഴയൊടു ചെര്‍ന്നു റെയില്‍ വയ്‌ സ്റ്റേഷന്‍ . വളവു തിരിഞ്ഞു വരുന്ന തീവണ്ടികള്‍.ക്കൂകി പഞ്ഞു വരാരുണ്ടായിരുന്നു പണ്ടു തീവണ്ടികള്‍...വളവു തിരിഞ്ഞാല്‍ സ്റ്റേഷന്‍ അവും. ഇപ്പൊ പാഞ്ഞു വരുന്നതു എലെക്റ്റ്രിക്‌ എഞ്ചിന്‍ ഉള്ള വണ്ടികള്‍. സ്റ്റേഷനില്‍ നിന്നും പുറത്തു കടന്നാല്‍ അരമന ഹോട്ടല്‍. ആവിടുതേ ബാര്‍ പ്രസിദ്‌ധമാണു, ഹോട്ടലും.

സ്റ്റേഷനു നെരേ മുന്നില്‍ കുറേ കടകള്‍ ഉണ്ടു… ബീടി, സോഡ , പഴകിയ സിനിമ മാസികകള്‍ , മ മാസികകള്‍ എല്ലം എവിടെ കിട്ടും. ഇവിടം ഒരു പൂവാല കേന്‌ദ്രം കൂടിയണു. ആവിടുന്നു നേരേ നടന്നാല്‍ പുഴയിലെക്കു പൊവുന്ന വഴിയായി ... തേല്ലു തിരിഞ്ഞുപൊയാല്‍ കൊടതി വളപ്പാവും. ഒരു കേസു കിട്ടണേ എന്നു തേവരേ prarthichu ethunnavaru‍ ഒരുപാടുണ്ടു ഇവിടേ .

നമ്മുക്കു അങ്ങാടിയിലെക്കു പോവാം ... ഉപ്പു തൊട്ടു കര്‍പൂരം വരേ എല്ലം കിട്ടും ഇവിടെ.
പഴയ ജ്വൊവ്ളി കടതൊട്ടു ഷോപ്പിംഗ്‌ complex വരേ ഉണ്ടിവിടെ ..അവിടെയാണു ഈ കഥ തുടങ്ങുന്തു! കാത്തിരിക്കുക...


hey i corrected some mistakes!!!
Devetta, thanks...

Wednesday, March 22, 2006

നിറങ്ങള്‍ അന്യം നില്‍കുന്നു,
ജീവിതവും എങ്കിലും ജീവിക്കുന്നു
എന്തിനു?
കുത്തികുറിക്കാന്‍ മോഹം,
സ്വപ്നം കാണാന്‍ മോഹം!
പക്ഷേ വാക്കുകള്‍ അന്യം നില്‍കുന്നു...
ജീവിത സത്യങ്ങളും

Saturday, March 18, 2006

ആയിരം പാദസ്വരങ്ങല്‍ കിലുങ്ങി ആലുവപ്പുഴ പിന്നെയും ഒഴുകി
ആരും കാണതേ ഒളവും തീരവും ആലിങ്ങനങ്ങലില്‍ മുഴുകീ...

ഈ പട്ടു പാടത്തവരയി നമ്മളില്‍ അധികം ആളുകള്‍ ഉണ്ടവില്ല...ആ സ്വരത്തിനും, താളത്തിനും അപ്പുറം, സങ്ഗീതം പകര്‍ന്നു തന്ന ആ മാസ്മര സക്തി, ഇന്നില്ല... ദേവരാജന്‍ മാസ്റ്റര്‍

എന്‍ക്കിലും

പുഴ ഒഴുകുന്നു ഇന്നും...

ഒപ്പം ആ സങ്ഗീതവും... അനസ്വരമയ സ്മരണയ്ക്ക്യു മുന്നില്‍ പ്രണാമം .....

മലയാളത്തിണ്ടേ പട്ടുകരന്‍...

വയലാറിന്റെയും, ഒ ന്‍ വി യുടെയൂം മറ്റു പലകവികളുടെയും തൂലികയിലുടെ ഒരു ജനത മുഴുവനും ഉണരുന്ന ഒരു കാലം ഉണ്ടയിരുന്നു

ആ യുഗതിനു സങ്ഗീതം പകര്‍ന്ന ദേവരജന്‍ മാസ്റ്ററ്‍ ഇന്നു നമ്മുടെ ഇടയില്‍ ഇല്ല...

അഗ്നി രതതില്‍ ഉദിക്കും ഉഷസ്സിന്‍ അബയം നല്‍കിയ സങ്ങീതം...ഊഷാ കിരണങ്ങല്‍ പുല്‍കി ഉണര്‍തിയ മലയാണ്‍ന്‍മയ്ക്കു എന്നും പ്രിയപുത്രന്‍...

ജാതി മതങ്ങള്‍ക്കും അപ്പുറം, മനുഷ്യ മനസിനെ തൊട്ടറിഞ്ഞ സങ്ങീതകാരന്‍...ഒക്കേ അയിരുന്നു മാസ്റ്ററ്‍.

ഒരു ജനതയേ , മതങ്ങലുടെ കെട്ടുകളില്‍ നിന്നും അടര്‍തി മന്‍ ഷ്രമിച ഒരു കവിയുടെ സങ്ങീതമയിര്‍ന്നു മാസ്റ്ററ്‍

മനുഷ്യന്‍ തെരുവില്‍ മരിക്കുന്നു മതങ്ങല്‍ ചിരിക്കുന്നു എന്നു പാടിയ കവിയുടെ സങ്ങീതം...

സ്വപ്ന രതതിലെരി നദന്ന കമുകണ്ടെ സങ്ങീതമയിരുന്നു മാസ്റ്ററ്‍

തൊട്ടും തൊടതെയും കടന്നു പോയ കാമുകണ്ടെ സ്രിങ്ങാരം ...

ആ സങ്ങീതമയിരുന്നു മാസ്റ്ററ്‍ പഞ്ചതന്ത്രം കത കെട്ടിരുന്ന കുട്ടിയുടെ ഭവനയ്ക്കു ചിറകു വെപ്പിചതും മാസ്റ്ററ്‍

ഈ ഒര്‍മ്മകള്‍ മരിക്കുമൊ....

മനസില്‍
ഒളങ്ങള്‍ നിലക്കുമൊ?


PS
മലയാളത്തില്‍ ഒരു ബ്ളൊഗ്‌ വേണം എന്നു തൊന്നി, സഹയിച്ച ദെവരാഗത്തിനും, ചിലനെരത്തിനും, സൂഫിക്കും രഹുലിനും നന്ദി... അക്ഷര തെറ്റുണ്ടാവും, എഴുതി തെളിയുന്നത്തല്ലേ ഉള്ളു? ക്ഷമിക്കുക...